വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
text_fieldsഅഭിഷേക്
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഊളൻപാറ കെക്കോട് വയലരികത്ത് പുത്തൻവീട്ടിൽ ചിന്തു എന്ന അഭിഷേകിനെയാണ് (23) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശംഖുംമുഖം അസിസ്റ്റന്റ് കമീഷണർ പൃഥ്വീരാജിെൻറ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐ രതീഷ്, എ.എസ്.ഐ എഡ്വിൻ, സി.പി.ഒ മാരായ രാജാറാം, ഷമി, വിനോദ്, വിപിൻ, രഞ്ജിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

