ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവിൽ; 25 വർഷത്തിന് ശേഷം പ്രതി പിടിയിൽ
text_fieldsസലീം
കോട്ടക്കൽ: ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവിൽ പോയ പ്രതി 25 വർഷത്തിന് ശേഷം കോട്ടക്കലിൽ അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി വെബ്ലി സലീമിനെയാണ് (44) ഇൻസ്പെക്ടർ അശ്വിത് എസ്. കാരാൺമയിൽ അറസ്റ്റ് ചെയ്തത്. ലഹരി, മോഷണ കേസുകളിൽ പ്രതിയായ സലീം സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളിലുൾപ്പെട്ടയാളാണ്.
പന്നിയങ്കര പൊലീസ് കാപ്പ ചുമത്തി ജില്ലയിൽനിന്ന് പുറത്താക്കിയ ഇയാൾ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ കളവ് കേസിൽ ശിക്ഷിക്കപ്പെട്ട് 1998 മുതൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പൊലീസുകാരായ ജിനേഷ്, ജിതേഷ്, ബിജു എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പന്നിയങ്കരയിൽനിന്ന് അറസ്റ്റ് ചെയ്ത സലീമിനെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

