പോക്സോ കേസ്: കുറ്റക്കാരനല്ലെന്ന് കണ്ട് പ്രതിയെ കോടതി വെറുതെവിട്ടു
text_fieldsകോഴിക്കോട്: പോക്സോ കേസ് പ്രതിയെ വെറുതെവിട്ടു. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ചാത്തമംഗലം പുള്ളാവൂർ സ്വദേശി ഹരിഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോഴിക്കോട് സ്പെഷൽ അതിവേഗ പോക്സോ കോടതി വെറുതെ വിട്ടു. സ്പെഷൽ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളിയാണ് കേസ് പരിഗണിച്ച് പ്രതിയെ വെറുതെ വിട്ടത്.
2024ൽ സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ പ്രതി സ്കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന ആരോപിച്ചാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നത്.
എന്നാൽ, വിചാരണക്കിടെ പ്രതിയെ തിരിച്ചറിയലും ആരോപിക്കപ്പെട്ട സംഭവങ്ങളും പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാൻ സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. ക്രിമിനൽ കേസിൽ കുറ്റം സംശയാതീതമായി തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനുള്ള സാഹചര്യത്തിൽ ആവശ്യമായ തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ. കെ.പി. മുഹമ്മദ് ആരിഫ് ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

