ഒളിവിൽ കഴിഞ്ഞ പ്രതി 20 വർഷത്തിനുശേഷം പിടിയിൽ
text_fieldsഅരൂർ: കൊലപാതകശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 20 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ 2004ൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിലാണ് എഴുപുന്ന പാലയ്ക്കൽ വീട്ടിൽ ഷിബു (ഷീബൻ-58) പിടിയിലായത്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. കുത്തിയതോട് എസ്.എച്ച്.ഒ എം. അജയ മോഹൻ, എസ്.ഐ പി.ആർ രാജീവ്, സിവിൽ പൊലീസ് ഓഫീസർ എം.മനു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഏറ്റുമാനൂരിൽ നിന്ന് ഷിബുവിനെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

