Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനത്തിനിരയായ ​പ്ലസ്ടു വിദ്യാര്‍ഥിനി വിഡിയോ​ നോക്കി പ്രസവിച്ചു; 21 കാരൻ അറസ്റ്റിൽ

text_fields
bookmark_border
പീഡനത്തിനിരയായ ​പ്ലസ്ടു വിദ്യാര്‍ഥിനി വിഡിയോ​ നോക്കി പ്രസവിച്ചു; 21 കാരൻ അറസ്റ്റിൽ
cancel

കോട്ടക്കൽ: പീഡനത്തിനിരയായ 17 കാരി സ്വന്തം മുറിയില്‍ 'ആരുമറിയാതെ' പ്രസവിച്ചു. പ്രസവിച്ച പ്ലസ്​ടു വിദ്യാർഥിനിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത് മൂന്നുദിവസത്തിന് ശേഷം.മലപ്പുറം കോട്ടക്കലിലാണ്​ 17-കാരി പ്രസവിച്ചത്​. സംഭവത്തിൽ അയല്‍വാസിയായ 21 കാരൻ അറസ്​റ്റിലായി. പ്രണയം നടിച്ച് വിവാഹവാഗ്​ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.

ബലാൽസംഗത്തിനിരയായ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവെച്ച് 17-കാരി ആരുടെയും സഹായമില്ലാതെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഒക്ടോബര്‍ 20-ന്​ വീട്ടിലെ മുറിയ്ക്കുള്ളിലാണ്​ പെൺകുട്ടി പ്രസവിച്ചത്​. യൂട്യൂബ് നോക്കിയാണ് പ്രസവരീതികള്‍ മനസിലാക്കിയതെന്നും ഇതനുസരിച്ചാണ് പൊക്കിള്‍കൊടി മുറിച്ചുമാറ്റിയതെന്നും പെണ്‍കുട്ടി പൊലീസിന്​ മൊഴി നൽകി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് പ്രസവിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ്​ വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്.

കഴിഞ്ഞ 23 നാണ്​ സംഭവം പുറത്തറിയുന്നത്. തുടർന്ന്​ പെണ്‍കുട്ടിയെയും കുഞ്ഞിനെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതെ സമയം പെൺകുട്ടി രണ്ട്​ തവണ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതായി വിവരമുണ്ട്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇങ്ങനെയൊരു സംഭവം ആരെയ​ും അറിയിച്ചിട്ടില്ല. അതിൽ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abused Plus Two student gives birth
Next Story