Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒളിവിൽ കഴിഞ്ഞ കഞ്ചാവ്...

ഒളിവിൽ കഴിഞ്ഞ കഞ്ചാവ് കേസ്​ പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest, crime
cancel

മൂ​വാ​റ്റു​പു​ഴ: ക​ല്ലൂ​ർ​ക്കാ​ട് വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് പി​ടി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. തൊ​ടു​പു​ഴ കാ​രി​ക്കോ​ട് ചു​ണ്ടേ​ക്കാ​ട്ട് വീ​ട്ടി​ൽ ഷാ​ഹി​ൻ​ഷാ​യെ​യാ​ണ് (22) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. 2020 ന​വം​ബ​റി​ൽ 40 കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് ഇ​വി​ടെ​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

ഈ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ആ​റ് പ്ര​തി​ക​ളെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​യി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ന്ധ്ര​യി​ലെ പ​ഡേ​രു​വി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യ​ത് ഇ​യാ​ളാ​ണ്. വാ​ട​ക​വീ​ട്ടി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച ശേ​ഷം ചെ​റു​കി​ട വി​ൽ​പ​ന​യാ​യി​രു​ന്നു ല​ക്ഷ്യം. എം.​ഡി.​എം.​എ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja case
News Summary - absconding ganja case Accused arrested
Next Story