ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ
text_fieldsഡിനു തങ്കച്ചൻ (അപ്പു -33)
കടുത്തുരുത്തി: കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ആയാംകുടി നാലു സെന്റ് കോളനി ഭാഗത്ത് കിഴക്കേകാലായിൽ വീട്ടിൽ ഡിനു തങ്കച്ചനെയാണ് (അപ്പു -33) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. 2017ൽ ആയാംകുടിയിൽ യുവാവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറന്റ്പുറപ്പെടുവിക്കുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എ.എസ്.ഐമാരായ എം.കെ. സജീവ്, കെ.പി.സജി, സി.പി.ഒമാരായ സനിൽകുമാർ, അജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

