കൊലപാതക ശ്രമക്കേസിൽ ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ
text_fieldsപൊൻകുന്നം: പൊൻകുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കല്ല് തമ്പലക്കാട് കാവുകാട്ട് ഭാഗത്ത് വടക്കേശ്ശേരിയിൽ വീട്ടിൽ അജേഷ് തങ്കപ്പനെയാണ്(25) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് സെപ്റ്റംബറിൽ കുന്നുംഭാഗം ഗവ. ആശുപത്രിയുടെ സമീപത്തുള്ള കടയുടെ മുന്നിൽ വെച്ച് ജിഷ്ണു എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു. തുടർന്ന് പ്രതികളിൽ രണ്ടുപേരെ നേരത്തേ പിടികൂടിയിരുന്നു. അന്വേഷണസംഘം ഇയാളെ ബംഗളൂരുവിൽനിന്ന് പിടികൂടുകയായിരുന്നു.