കണ്ണൂര്‍ വിമാനത്താവള യാത്രക്കാരനിൽനിന്ന് ഒരു കിലോയോളം സ്വർണം പിടികൂടി
text_fieldsRepresentational Image
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിൽ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കിലോയോളം സ്വര്‍ണം പൊലീസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ച ഷാര്‍ജയില്‍നിന്നെത്തിയ കണ്ണൂര്‍ ചപ്പാരപ്പടവ് സ്വദേശി മുസ്തഫയില്നിന്നാണ് എയർപോർട്ട് പൊലീസ് സ്വര്‍ണം പിടികൂടിയത്.
വിമാനത്താവളത്തിലെ പരിശോധനക്കു ശേഷം പുറത്തിറങ്ങിയ മുസ്തഫയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് എളമ്പാറയില്നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ ശരീരത്തില്‍ കാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലായി. പിന്നീട് സ്വര്‍ണമിശ്രിതം വേര്‍തിരിച്ചെടുത്തപ്പോഴാണ് 832.4 ഗ്രാം സ്വര്‍ണമുണ്ടെന്ന് വ്യക്തമായത്. കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് പരിശോധനയാണ് വിമാനത്താവളത്തിലും പരിസരത്തും നടത്തിവരുന്നത്.

