Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാ​ർ...

കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ

text_fields
bookmark_border
lakkidi
cancel
camera_alt

ല​ക്കി​ടി റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ർ പൊ​ലീ​സ്

പ​രി​ശോ​ധി​ക്കു​ന്നു

പ​ത്തി​രി​പ്പാ​ല: ല​ക്കി​ടി റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത്​ KL 9 AN 1548 ന​മ്പ​റി​ലു​ള്ള മാ​രു​തി സു​സു​കി എ​ർ​ട്ടി​ഗ കാ​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

കാ​റി​നു​ള്ളി​ൽ മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളി​ലും മു​ള​കു​പൊ​ടി വി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു. ഉ​ള്ളി​ലെ ഡാ​ഷ് ബോ​ർ​ഡും മു​ൻ​വ​ശ​വും സീ​റ്റു​ക​ളു​ടെ ക​വ​റു​ക​ളും പൊ​ളി​ച്ച നി​ല​യി​ലാ​ണ്. ഡ്രൈ​വി​ങ് സീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച ഡോ​റിെൻറ ഗ്ലാ​സ് പൊ​ട്ടി​ച്ച നി​ല​യി​ലാ​ണ്.

ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സി.​ഐ വി. ​ബാ​ബു​രാ​ജ​ൻ, എ​സ്.​ഐ എ. ​അ​നൂ​പ്, ഡോ​ഗ് സ്ക്വ​ഡ്, ഫിം​ഗ​ർ​പ്രി​ൻ​റ്, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട കാ​റാ​ണെ​ന്ന സം​ശ​യ​ത്തി​ൽ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത കാ​ർ കോ​ട​തി​യി​ലേ​ക്ക് കൈ​മാ​റി. കു​ഴ​ൽ​പ​ണ സം​ഘ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

കു​ഴ​ൽ​പ​ണ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ അ​ജ്ഞാ​ത​ർ ത​ട്ടി​യെ​ടു​ത്ത് ല​ക്കി​ടി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സിെൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം.സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്നു. കാ​ർ ഉ​ട​മ​യോ​ട് ഒ​റ്റ​പ്പാ​ല​ത്തെ​ത്താ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abandoned car
News Summary - abandoned car
Next Story