Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: ഒരാൾകൂടി അറസ്റ്റിൽ

text_fields
bookmark_border
suhail
cancel
camera_alt

സുഹൈൽ

ഒറ്റപ്പാലം: ലക്കിടി മംഗലം കേലത്ത് വീട്ടിൽ ആഷിഖിനെ (24) സുഹൃത്ത് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലപ്പുറം പാലക്കൽ വീട്ടിൽ സുഹൈലാണ് (22) അറസ്റ്റിലായത്. ആഷിഖിന്‍റെ സുഹൃത്ത് പാലപ്പുറം ഐക്കലപറമ്പ് പാറക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസിനെ (25) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസിന്‍റെ ബന്ധുകൂടിയ സുഹൈൽ ആഷിഖ് വധത്തിലും കുഴിച്ചുമൂടുന്നതിനും സഹായിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

2021 ഡിസംബർ 17നാണ് ആഷിഖ് വധിക്കപ്പെട്ടത്. 2015ൽ പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 15ന് പട്ടാമ്പി പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കൂട്ടുപ്രതിയായ ആഷിഖിന്‍റെ കൊലപാതകം ചുരുളഴിഞ്ഞത്. ഫിറോസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടന്ന തിരച്ചിലിൽ ആഷിഖിന്‍റെ ജീർണിച്ച മൃതദേഹം കണ്ടെത്തി.

തുടർന്ന് നടന്ന തെളിവെടുപ്പിൽ കുത്താൻ ഉപയോഗിച്ച കത്തിയും മൃതദേഹം കൊണ്ടുപോയ പെട്ടി ഓട്ടോ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് മരിച്ച ആഷിഖും ഘാതകൻ മുഹമ്മദ് ഫിറോസുമെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aashiq murder: Another arrested
Next Story