ബൈക്കില്‍ കറങ്ങി മാല പൊട്ടിക്കുന്ന യുവാവ് പിടിയില്‍
text_fieldsഷാബിർ
പെരുമ്പാവൂർ: ബൈക്കിൽ കറങ്ങി മാല പൊട്ടിക്കുന്ന യുവാവിനെ പിടികൂടി. വടക്കാഞ്ചേരി മൂലംകോട് കുന്നംകാട് കുളക്കംപാടം വീട്ടിൽ ഷാബിറിനെയാണ് (23) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ നാലിന് ഒക്കൽ താന്നിപ്പുഴ ഭാഗത്ത് ബാങ്കിലേക്ക് നടന്നു പോവുകയായിരുന്നു വയോധികയുടെ മൂന്നര പവൻ സ്വർണമാല ബൈക്കിലെത്തിയ പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു.
തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനിടെ തൃശൂർ ഭാഗത്തുനിന്നാണ് ഇയാൾ പിടിയിലായതെന്നും സമാന കേസുകളിൽ ഇയാൾ പ്രതിയാണെന്നും രണ്ടുമാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അന്വേഷണത്തിന് ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐമാരായ റിൻ'് എം. തോമസ്, ജോഷി മാത്യു, എ.എസ്.ഐമാരായ എം.കെ. അബ്ദുൽ സത്താർ, സുഭാഷ് തങ്കപ്പൻ എസ്.സി.പി.ഒ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ എം.ബി. സുബൈർ, ജീമോൻ കെ. പിള്ള എന്നിവർ നേതൃത്വം നൽകി.

