Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടമ്മയുടെ മാല...

വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ

text_fields
bookmark_border
A young man who escaped by breaking the necklace of a housewife was arrested
cancel
camera_alt

മാ​ല മോ​ഷ​ണ കേ​സി​ൽ പി​ടി​യി​ലാ​യ മു​ബാ​റ​ക്കി​നെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്നു

ക​ൽ​പ​ക​ഞ്ചേ​രി: പു​ത്ത​ന​ത്താ​ണി ചെ​ലൂ​രി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ടാ​മ്പു​ഴ തെ​ക്ക​ൻ ചി​റ​യി​ൽ മു​ബാ​റ​ക്കി​നെ​യാ​ണ് (33) ക​ൽ​പ​ക​ഞ്ചേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന ചെ​ലൂ​ർ സ്വ​ദേ​ശി അ​ക്ക​ര​പ​റ​മ്പി​ൽ യ​ശോ​ദ​യു​ടെ (68) മാ​ല​യാ​ണ് വി​ജ​ന​മാ​യ റോ​ഡി​ൽ പ്ര​തി ത​ട്ടി​പ്പ​റി​ച്ചെ​ടു​ത്ത​ത്. പി​ടി​വ​ലി​യി​ൽ വാ​ഹ​നം മ​റി​യു​ക​യും ര​ണ്ടു​പേ​രും നി​ല​ത്തു​വീ​ഴു​ക​യും വ​യോ​ധി​ക​ക്ക് കാ​ലി​നും കൈ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മാ​ല​യു​ടെ ക​ഷ്ണം കി​ട്ടി​യ പ്ര​തി പു​ത്ത​ന​ത്താ​ണി​യി​ൽ വി​ൽ​പ​ന ന​ട​ത്തി ല​ഭി​ച്ച പ​ണം ലോ​ട്ട​റി അ​ടി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ് സു​ഹൃ​ത്തി​നെ​യും കൂ​ട്ടി കൊ​ടൈ​ക്ക​നാ​ലി​ലേ​ക്ക് പോ​യി. പ​ണ​ത്തി​ന്റെ ഉ​റ​വി​ട​മ​റി​ഞ്ഞ കൂ​ട്ടു​കാ​ര​ൻ തി​രി​ച്ചു​വ​രു​ക​യും പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ഡീ​ഷ​ന​ൽ എ​സ്.​ഐ രാ​മ​ദാ​സ്, എ​സ്.​പി.​സി.​ഒ പി. ​സു​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ ടി.​പി. ഷെ​റി​ൻ ബാ​ബു, ഹ​രീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - A young man who escaped by breaking the necklace of a housewife was arrested
Next Story