നെട്ടൂരില്‍ രാത്രിയിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് പിടിയിൽ
text_fieldsകൊച്ചി: നെട്ടൂരില്‍ രാത്രിയിൽ റോഡിലെ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് പിടിയിൽ. നെട്ടൂർ സ്വദേശിയായ സനൂപ് അസി എന്നയാളെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. ഇയാൾ വാഹനങ്ങൾ തടയുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. സനൂപിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
‘രാത്രി വൈകി കൊച്ചിയിൽ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക’ എന്നു പറഞ്ഞാണ് വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ കാറിനുള്ളില്‍നിന്ന് പകര്‍ത്തിയതാണ്. ദൃശ്യങ്ങളില്‍ യുവാവ് കാറിന് മുന്നിലേക്ക് ചാടുന്നതും റോഡിൽ കാറിന് മുന്നില്‍ കിടക്കുന്നതും കാണാം. തിടർന്ന് കാര്‍ പിന്നിലേക്ക് എടുക്കുന്നതും യുവാവ് കാറിന് നേരെ നടന്നുവരുന്നതും വിഡിയോയിലുണ്ട്.
പനങ്ങാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാത്രി കാലങ്ങളിൽ മരട് നെട്ടൂർ ധന്യാ ജങ്ഷനിൽ കാർ യാത്രക്കാരെയും മറ്റു കാൽനട യാത്രക്കാരേയും തടഞ്ഞ് യുവാവ് ഭീതിപ്പെടുത്തിയിരുന്നു. യുവാവിനെ അറസ്റ്റു ചെയ്തതായി പൊലീസ് സമൂഹമാധ്യമം വഴിയാണ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

