മദ്യപാനത്തിനിടെ തർക്കം; യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു
text_fieldsരാഹുൽ സണ്ണി
കട്ടപ്പന: ഇരട്ടയാറിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കത്തിന് പിന്നാലെ യുവാവിനെ കഴുത്ത് ഞെരിച്ചു കൊന്നു. ഇരട്ടയാർ, വയലുങ്കൽ, സണ്ണിയുടെ മകൻ രാഹുൽ സണ്ണിയാണ് (30) കൊല്ലപ്പെട്ടത്. സുഹൃത്തായ ഇരട്ടയാർ ചക്കക്കാനം വള്ളോപ്പള്ളിയിൽ സജയനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്.
ശനിയാഴ്ച രാത്രി പത്തോടെ ഇരുവരും ഇരട്ടയാർ ടൗണിലെത്തി മദ്യപിച്ചു. തുടർന്ന് വാക്കുതർക്കമുണ്ടായി. പിന്നാലെ സജയൻ രാഹുലിനെ മർദ്ദിച്ച് അവശനാക്കി. തുടർന്ന് ദേഹത്ത് കയറി ഇരുന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാഹുലിന് അനക്കമില്ലാതായതോടെ മൃതദേഹം ഒളിപ്പിക്കാനായി കഴുത്തിൽ തുണിചുറ്റി 200 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സജയനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. രാഹുലിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

