Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ഐ.ടി.യു നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
stabs
cancel

കോതമംഗലം: സി.ഐ.ടി.യു യൂനിയൻ ഏരിയ നേതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോതമംഗലം ഗ്യാസ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഏരിയ സെക്രട്ടറി പിണ്ടിമന മുത്തംകുഴി മുട്ടത്ത്പാറ എം.എസ്. നിധിനെ (37) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിണ്ടിമന മുത്തംകുഴി പുന്നൂർപ്പിള്ളി പി. എൽദോസിനെയാണ് (41) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന പ്രതി നിധിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റ നിധിനെ ഗുരുതര പരിക്കുകളാടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസിൽ പ്രതിയായ എൽദോസിനെ കോതമംഗലം കോടതി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A young man was arrested in the case of trying to stab a CITU leader
Next Story