Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷേത്രത്തിൽ നിന്നും പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
നൗഷാദ്
അടൂർ: മങ്ങാട് ഗണപതി ക്ഷേത്രത്തിൽ നിന്നും വഞ്ചി കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ്(32)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.2023 നവംബർ 13-നാണ് സംഭവം. തിടപ്പള്ളിയുടെ പൂട്ട് തകർത്ത് കാണിക്കവഞ്ചി കുത്തിതുറന്ന് ആറായിരം രൂപയും, ക്ഷേത്രം മാനേജരുടെ മുറി കുത്തിതുറന്ന് നാലായിരം രൂപയും പതിനയ്യായിരം രൂപ വിലവരുന്ന മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്.
മുൻപ് മോഷണക്കേസിലും പോക്സോ കേസിലും ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് നൗഷാദെന്ന് പൊലീസ് പറഞ്ഞു. അടൂർ എസ്.എച്ച്.ഒ.ശ്യാം മുരളി, എസ്.ഐമാരായ എം.മനീഷ്, സുനിൽകുമാർ,ആർ.രാധാകൃഷ്ണൻ, എസ്.സി.പി.ഒ.മുജീബ്,സി.പി.ഒ.ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

