Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയൽക്കാരനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ചെറുതോണി: അയൽക്കാരനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഒളിവിൽ കഴിഞ്ഞയാളെ മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കനകക്കുന്ന് സ്വദേശി തേവർകുന്നേൽ ടിജോ ജോണാണ് (34) അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. അതിർത്തിത്തർക്കത്തെ തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനാൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Next Story

