ഭാര്യാമാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsതീക്കോയി: ഭാര്യാമാതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വേലത്തുശ്ശേരി മാവടി ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ സനോജിനെയാണ് (42) അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ഇയാളുടെ ഭാര്യയുടെ മാതാവായ മധ്യവയസ്കയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
രാത്രി ഇവർക്കിടയിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഇയാൾ കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, പി.ഡി. ജയപ്രകാശ്, സി.പി.ഒമാരായ കെ.ആർ. ജിനു, അനീഷ് ബാലൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

