Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയിൽനിന്ന് 13...

യുവതിയിൽനിന്ന് 13 ലക്ഷം തട്ടിയയാൾ അറസ്റ്റിൽ; വിവാഹപരസ്യം വഴിയാണ് ഇരുവരും പരിചയത്തിലായത്

text_fields
bookmark_border
namsheer
cancel
camera_alt

മു​ഹ​മ്മ​ദ് നം​ഷീ​ർ

കോ​ഴി​​ക്കോ​ട്: വി​വാ​ഹ​പ​ര​സ്യം ന​ൽ​കു​ന്ന വെ​ബ്സൈ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യി​ൽ​നി​ന്ന് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി 13 ല​ക്ഷം രൂ​പ ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് നം​ഷീ​റി​നെ​യാ​ണ് (32) കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ദു​ബൈ​യി​ൽ എ​ൻ​ജി​നീ​യ​റാ​ണെ​ന്ന് ഇ​യാ​ൾ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ദേ​ശ മൊ​ബൈ​ൽ ന​മ്പ​റി​ൽ​നി​ന്ന് വാ​ട്സ് ആ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട് ചി​ല കേ​സി​ൽ​പെ​ട്ടെ​ന്നും അ​തൊ​ഴി​വാ​ക്കാ​ൻ പ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ​ഇ​തോ​ടെ പ​ല ത​വ​ണ​യാ​യി യു​വ​തി 13 ല​ക്ഷം രൂ​പ കൈ​മാ​റി. ര​ണ്ടാം വി​വാ​ഹ​ത്തി​ന് മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന യു​വ​തി​ക​ളെ പ്ര​തി നേ​ര​ത്തെ​യും ക​ബ​ളി​പ്പി​ച്ചെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ടു​പേ​രെ വി​വാ​ഹം ക​ഴി​ച്ചെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ച​യ​പ്പെ​ടു​ന്ന യു​വ​തി​ക​ളു​ടെ വി​ഡി​യോ വാ​ട്സ് ആ​പ് വ​ഴി ശേ​ഖ​രി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യി​ൽ​നി​ന്ന് കു​റ്റ​കൃ​ത്യ​ത്തി​നു​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ണും മ​റ്റും പി​ടി​ച്ചെ​ടു​ത്തു.

സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ ദി​നേ​ശ് കോ​റോ​ത്തും സം​ഘ​വും പ​രാ​തി​ക്ക​ടി​സ്ഥാ​ന​മാ​യ മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ളും ഫോ​ൺ കാ​ളു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി ബം​ഗ​ളൂ​രു​വി​ൽ വ്യാ​ജ വി​ലാ​സ​ത്തി​ൽ താ​മ​സി​ക്കു​മ്പോ​ഴാ​ണ് അ​റ​സ്റ്റ്. എ.​എ​സ്.​ഐ ജി​തേ​ഷ് കൊ​ള്ള​ങ്ങോ​ട്ട്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ രാ​ജേ​ഷ് ചാ​ലി​ക്ക​ര, കെ.​ആ​ർ. ഫെ​ബി​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsstealing case
News Summary - A young man was arrested for stealing Rs 13 lakh from a young woman
Next Story