വാട്സ്ആപ് വഴി അശ്ലീല ദൃശ്യങ്ങൾ അയച്ച യുവാവ് പിടിയിൽ
text_fieldsമുകേഷ്
പത്തനംതിട്ട: വാട്സ്ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ച യുവാവിനെ പത്തനംതിട്ട സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടി. തന്റെ ഫോണിലേക്ക് നിരന്തരം ഇത്തരം വിഡിയോകൾ അയക്കുന്നതായുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കുടുങ്ങിയത്.
കാർത്തികപ്പള്ളി ഹരിപ്പാട് വെട്ടുവേനി കണിമംഗലത്ത് വീട്ടിൽ മോഹന്റെ മകൻ മുകേഷാണ് (37) അറസ്റ്റിലായത്. വാട്സ്ആപ് നമ്പർ കേന്ദ്രീകരിച്ച് സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.വി. രമേശ്കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലൂടെ ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

