Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബത്തെ ഉപദ്രവിച്ച മദ്യപാനിയായ സഹോദരനെ യുവാവ് കൊലപ്പെടുത്തി

text_fields
bookmark_border
police case
cancel

മുംബൈ: മഹാരാഷ്ട്രയിൽ മദ്യപാനിയായ സഹോദരനെ യുവാവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് കുടുംബാംഗങ്ങളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് 25കാരനായ യുവാവിനെ സഹോദരൻ കൊലപ്പെടുത്തിയത്.

മുഖ്യ പ്രതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് ഒരു നാടൻ പിസ്റ്റൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥൻ അറിയിച്ചു. ഫെബ്രുവരി ആറിന് ഭട്ഖേഡ ഗ്രാമത്തിൽ നടന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിൽ ഇരുവരും പ്രതികളായിരുന്നു.

മുഖ്യപ്രതി പൂനെയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ മുഖ്യപ്രതിയുടെ സുഹൃത്തിന്റേതാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - a young man killed his alcoholic brother for harassing his family
Next Story