ശബരിമല തീർത്ഥാടക സംഘത്തിന്‍റെ വാഹനത്തിനു നേരെ യുവാവിെൻറ ആക്രമണം: അക്രമിക്കായി തെരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
text_fieldsആലപ്പുഴ കളർകോട് ശബരിമല തീർത്ഥാടക സംഘത്തിന്‍റെ വാഹനത്തിനു നേരെ യുവാവിന്റെ ആക്രമണം. വാഹനത്തിന്റെ ചില്ല് തകർത്തു. സംഘത്തിലുണ്ടായിരുന്ന 9 കാരിക്ക് പരിക്കേറ്റു.അക്രമിക്കായി തെരച്ചിൽ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടക സംഘത്തിന് നേരെയാണ് ആലപ്പുഴ കളര്‍കോട് വെച്ച് യുവാവിന്‍റ ആക്രമണമുണ്ടായത്. ബസിന്‍റെ ചില്ല് യുവാവ് അടിച്ചു തകര്‍ത്തു. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം.
യുവാവിനൊപ്പം ടിവി റിയാലിറ്റി ഷോയിലെ താരമായ യുവതിയാണ് ഉണ്ടായിരുന്നതെന്നും അയ്യപ്പ ഭക്തര്‍ പൊലീസിന് മൊഴി നല്‍കി.യുവാവിന്‍റെയും യുവതിയുടെയും ഫോട്ടോ എടുത്തെന്ന് ആരോപിച്ച് ആയിരുന്നു അക്രമമെന്നാണ് തീര്‍ത്ഥാടക സംഘം പറയുന്നത്. മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കൊട്ടേപ്പാടം സ്വദേശികളായ അയ്യപ്പഭക്തര്‍ ശബരി മല സന്ദർനം കഴിഞ്ഞ് തിരികെ വരുകയായിരുന്നു. സംഘത്തില്‍ ഒൻപത് കുട്ടികളടക്കം 39 പേരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

