Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യം കിട്ടാത്തതിനെ തുടർന്ന് വൈൻ ഷോപ്പിന് തീയിട്ടു; പ്രതി അറസ്റ്റിൽ

text_fields
bookmark_border
മദ്യം കിട്ടാത്തതിനെ തുടർന്ന് വൈൻ ഷോപ്പിന് തീയിട്ടു; പ്രതി അറസ്റ്റിൽ
cancel

വിശാഖപട്ടണം: മദ്യം നിഷേധിച്ചതിനെ തുടർന്ന് വൈൻ ഷോപ്പിന് തീയിട്ടയാളെ വിശാഖപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. വിശാഖപട്ടണത്തെ മദുർവാഡ സ്വദേശിയായ മധുവാണ് അറസ്റ്റിലായത്. മദുർവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

പ്രതി വൈൻ ഷോപ്പിലെത്തിയപ്പോൾ കടയടക്കുന്ന സമയമായതിനാൽ ജീവനക്കാർ മദ്യം നൽകിയില്ല. ഇതോടെ പ്രതികളും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. താക്കീത് നൽകിയ ശേഷം പ്രതി സ്ഥലംവിട്ടെങ്കിലും ഞായറാഴ്ച വൈകീട്ട് പെട്രോളുമായി കടയിലെത്തി കടയ്ക്കുള്ളിലും ജീവനക്കാരുടെ മേലും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കടയിൽ നിന്ന് ജീവനക്കാർ ഇറങ്ങിയോടിയെങ്കിലും കട പൂർണമായും കത്തിനശിച്ചു. കംപ്യൂട്ടറും പ്രിന്‍ററും ഉൾപ്പെടെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്. പ്രതിക്കെതിരെ കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A wine shop was set on fire after not getting liquor; The accused was arrested
Next Story