രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മരണം വരെ തടവ്
text_fieldsതളിപ്പറമ്പ്: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും. പരിയാരം തൊണ്ടന്നൂരിലെ തമ്പിലാൻ വീട്ടിൽ സുനിലിനെയാണ് (47) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ഞിനെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 2016 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് ഇൻസ്പെക്ടറായിരുന്ന കെ.ഇ. പ്രേമചന്ദ്രനാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. മൂന്നു വകുപ്പുകളിലായി മരണം വരെ തടവും ഒരുലക്ഷം രൂപ പിഴയും, ജീവപര്യന്തം തടവും 50,000 രൂപ പിഴയും, 10 വർഷം തടവും 50,000 രൂപ പിഴയും എന്നിങ്ങനെയാണ് ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

