Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോട്ടക്കലിൽ മൂന്നംഗ...

കോട്ടക്കലിൽ മൂന്നംഗ മോഷണ സംഘം അറസ്റ്റിൽ

text_fields
bookmark_border
കോട്ടക്കലിൽ മൂന്നംഗ മോഷണ സംഘം അറസ്റ്റിൽ
cancel
camera_alt

ഹ​രീ​ഷ്, അ​നി​ല്‍കു​മാ​ര്‍, അ​ജി​ത്കു​മാ​ര്‍

കോ​ട്ട​ക്ക​ൽ: രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ടെ കോ​ട്ട​ക്ക​ല്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ല​ക​പ്പെ​ട്ട​ത് വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍. ആ​ന​ക്ക​യം പാ​ണാ​യി ക​ണ്ണ​ച്ച​തൊ​ടി ഹ​രീ​ഷ് (24), പൂ​ക്കോ​ട്ടും​പാ​ടം പാ​റ​ക്ക​ല്‍ അ​നി​ല്‍കു​മാ​ര്‍ (21), മ​റ്റ​ത്തൂ​ര്‍ ന​ടു​തൊ​ടി അ​ജി​ത്കു​മാ​ര്‍ (21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം.​കെ. ഷാ​ജി അ​റ​സ്റ്റ് ചെ​യ്ത​ത്.പി​ടി​യി​ലാ​യ സ്കൂ​ട്ട​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​ര്‍ തി​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ ഒ​ന്ന​ര​യോ​ടെ ഒ​തു​ക്കു​ങ്ങ​ലി​ല്‍ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് സം​ഭ​വം. മൂ​ന്നു​പേ​രു​മാ​യി ഓ​ടി​ച്ച് വ​ന്ന സ്കു​ട്ട​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ ന​മ്പ​ര്‍ തി​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്ത​തി​ല്‍ ക​ള​വ് മു​ത​ലാ​െ​ണ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്. സ്കൂ​ട്ട​ർ കൊ​പ്പ​ത്ത് നി​ന്ന് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

പു​ത്തൂ​രി​ല്‍നി​ന്ന് നേ​ര​ത്തെ ബൈ​ക്ക് മോ​ഷ്ടി​ച്ച​തി​നും ക​രു​വാ​ര​കു​ണ്ടി​ല്‍നി​ന്ന് 12,000 രൂ​പ​യോ​ളം വി​ല​യു​ള്ള റ​ബ​ര്‍ഷീ​റ്റു​ക​ള്‍ മോ​ഷ്ടി​ച്ച​തി​നും ഇ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ്ര​തി​ക​ളെ മ​ല​പ്പു​റം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ പ്രി​യ​ന്‍, എ.​എ​സ്.​ഐ അ​യൂ​ബ് ജി. ​ഡെ​ന്നി​സ​ണ്‍, എ​സ്.​ഐ സു​രേ​ന്ദ്ര​ന്‍, വി​ശ്വ​നാ​ഥ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍, പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft gang
News Summary - A three member theft gang was arrested in Kottakal
Next Story