വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച അധ്യാപകൻ അറസ്റ്റിൽ
text_fieldsജയകുമാർ
തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച അധ്യാപകൻ അറസ്റ്റിൽ. പ്ലസ് ടു അധ്യാപകനായ വെമ്പായം നെടുവേലി ഇടുക്കുംതല എസ്.എൽ ഭവനിൽ ജയകുമാറിനെയാണ് (40) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തതെന്ന് സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ അറിയിച്ചു.
വാട്സ്ആപ് വഴി നിരവധി തവണ അശ്ലീല സന്ദേശം അയച്ചത് വിദ്യാർഥിനി സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽപോയ ഇയാളെ വർക്കലയിൽനിന്നാണ് പിടികൂടിയത്.
മെഡിക്കൽ കോളജ് എസ്.എച്ച്.ഒ പി. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സി.പി. പ്രശാന്ത്, പ്രിയ, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, അനിൽകുമാർ, ബിമൽ മിത്ര, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.