കവർച്ച സംഘത്തിലെ ഒരു പ്രതികൂടി പിടിയിൽ
text_fieldsനൗഷാദ്
പാലക്കാട്: ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവരുന്ന സംഘത്തിലെ ഒരു പ്രതികൂടി പിടിയിൽ. സംഘത്തിലെ പ്രധാന കണ്ണി പത്തിരിപ്പാല അകലൂർ കൊടക്കാട് സ്വദേശി നൗഷാദിനെയാണ് (41) കസബ പൊലീസ് പിടികൂടിയത്. ഡിസംബർ 15ന് ദേശീയപാത പുതുശ്ശേരി ഫ്ലൈ ഓവറിൽ ടിപ്പറും കാറുകളും ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും പണവും തട്ടിയെടുക്കുകയും കാർ ഒറ്റപ്പാലത്ത് ഉപേക്ഷിക്കുകയുമായിരുന്നു.
കോടതിയിൽ ഹാജറാക്കിയ പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പിമാരായ ഹരിദാസ്, ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എ. ദീപ കുമാർ, ഇ.ആർ. ബൈജു, കെ. ഹരീഷ്, എസ്.ഐ എസ്. അനീഷ്, രംഗനാഥൻ, എസ്.എ.ഐ ടി.എ. ഷാഹുൽ ഹമീദ്, സിവിൽ പൊലീസ് ഓഫിസർ വിമൽകുമാർ, സി.പി.ഒ മണികണ്ഠദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

