Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികന് സ്വന്തം നാട്ടിൽ ദാരുണാന്ത്യം; പൊലിഞ്ഞത് കുടുംബത്തിന്‍റെ ഏക ആശ്രയം

text_fields
bookmark_border
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികന് സ്വന്തം നാട്ടിൽ ദാരുണാന്ത്യം; പൊലിഞ്ഞത് കുടുംബത്തിന്‍റെ ഏക ആശ്രയം
cancel

ഐസ്‌വാൾ: രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ഒരു സൈനികൻ സ്വന്തം നാട്ടിൽ അവധിക്കെത്തുമ്പോൾ ക്രൂരമായി കൊല്ലപ്പെട്ട വാർത്ത വേദനാജനകമാണ്. ജമ്മു കാശ്മീരിൽ അസം റെജിമെന്റിലെ ജവാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന 29കാരൻ സക്കറിയ ലാൽഹ്രിയാറ്റ്‌ലുങ്കയാണ് ദാരുണമായ അക്രമത്തിന് ഇരയായത്. ദീർഘകാലത്തെ സേവനത്തിന് ശേഷം കുടുംബത്തോടൊപ്പം അൽപസമയം ചെലവഴിക്കാൻ സന്തോഷത്തോടെ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഈ യുവസൈനികൻ. എന്നാൽ വിധി അദ്ദേഹത്തിനായി കരുതിവെച്ചിരുന്നത് വലിയൊരു ദുരന്തമായിരുന്നു.

മിസോറാമിലെ കൊളാസിബ് ജില്ലയിൽ നാഷണൽ ഹൈവേ-306-ൽ ബുവാൽപുയിക്കും തിങ്‌ദൗലിനും ഇടയിലുള്ള പ്രദേശത്തുവെച്ചായിരുന്നു സംഭവം അരങ്ങേറിയത്. ഐസോളിലെ ലെങ്‌പുയി വിമാനത്താവളത്തിൽ വന്നിറങ്ങിയ സക്കറിയ സുഹൃത്തായ ജോൺ ലാൽതൻപുവിയക്കൊപ്പം ട്രക്കിൽ തന്റെ ഗ്രാമമായ പുതിയ ബുയിലുമിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വഴിമധ്യേ മോശമായ റോഡ് അവസ്ഥ കാരണം എതിർദിശയിൽ വന്ന മറ്റൊരു ട്രക്കുമായി നേരിയ തർക്കമുണ്ടായി.

ഈ തർക്കം തീർക്കാൻ ശ്രമിക്കുന്നതിനിടയിൽ വഴിയിലൂടെ പിക്കപ്പ് ട്രക്കിൽ പിക്നിക് കഴിഞ്ഞ് ആഘോഷത്തോടെ മടങ്ങിവന്ന കവൻപൂയ് നഗരത്തിലെ ഒട്ടനവധി യുവാക്കൾ ആ സ്ഥലത്ത് എത്തിച്ചേർന്നു. യാതൊരു പ്രകോപനവുമില്ലാതെ ട്രക്ക് ഡ്രൈവറായ സുഹൃത്തിനെ സംഘം തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്യാൻ തുടങ്ങി. ഇത് തടയാൻ ചെന്നപ്പോഴാണ് സക്കറിയക്ക് ക്രൂര മർദ്ദനമേറ്റത്. ഒടുവിൽ ഗുരുതരമായി പരിക്കേറ്റ സക്കറിയ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണത്തിന് കീഴടങ്ങി.

വൃദ്ധരായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു സക്കറിയ. പ്രായത്തിന്റെ അവശതയിലുള്ള മാതാപിതാക്കളെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള എല്ലാ ഭാരവും ആ യുവസൈനികന്റെ ചുമലിലായിരുന്നു. വീട് പണിയാനായി എടുത്ത കടങ്ങളും മറ്റും വീട്ടാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. എന്നാൽ മകനെ ഒരു നോക്ക് കാണാൻ കാത്തിരുന്ന ആ അമ്മക്ക് ലഭിച്ചത് ജീവനറ്റ ശരീരത്തെക്കുറിച്ചുള്ള ഫോൺ സന്ദേശമാണ്. ഈ കൊടുംക്രൂരത ചെയ്ത പ്രതികളിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ എട്ട് പേരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിക്കാൻ തയാറായി നിൽക്കുന്ന ഒരു സൈനികന് സ്വന്തം നാട്ടിൽ നേരിടേണ്ടിവന്ന ഈ അവസ്ഥ നാടിനെയാകെ ഉലച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A soldier guarding the country's borders meets a tragic end in his own state
Next Story