ഏഴു വയസ്സുകാരിക്ക് പീഡനം; വയോധികന് ആറുവർഷം കഠിന തടവും പിഴയും
text_fieldsപട്ടാമ്പി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ വയോധികന് ആറ് വർഷം കഠിന തടവും 75,000 രൂപ പിഴയും. പോറ്റശ്ശേരി ഇരുപുറത്തു വീട് ശിവരാമനെ (74) ആണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക ഇരക്ക് നൽകാനും വിധിയായി. 2019ൽ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മങ്കര ഇൻസ്പെക്ടറായിരുന്ന പ്രകാശൻ, ഡിവൈ.എസ്.പിമാരായ സാജു എബ്രഹാം, ബാബു കെ. തോമസ് എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.