അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയകേസിൽ ഏഴംഗ സംഘം അറസ്റ്റിൽ
text_fieldsഗൂഡല്ലൂർ: പഞ്ചലോഹവും ഇരിഡിയവും നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച സംഭവത്തിൽ അച്ഛനെയും മകനെയും തട്ടികൊണ്ടുപോയ ഏഴംഗ സംഘം അറസ്റ്റിൽ. സംഭവത്തിലെ പ്രതികളെ പൊലീസ് നാലു മണിക്കൂറിനുളളിൽ പിടികൂടി. തുടർന്ന് വഞ്ചനാക്കുറ്റത്തിന് അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാടന്തറയിലെ സുബ്രഹ്മണിയും (48) മകൻ ഹരിഹരനെ (21)യുമാണ് തട്ടിക്കൊണ്ടുപോയത്. അബ്ദുൽ അസീസ് (എറണാകുളം), ഷമീർ (പാലക്കാട്), രഘുറാം(കൊച്ചി), നടരാജൻ(മേട്ടുപ്പാളയം), ബാബു(ഗൂഡല്ലൂർ കാസിംവയൽ), ബാബുലാൽ(പാടന്തറ), രാജേഷ്കുമാർ, നിലോബർ എന്നിവരെയാണ് ദേവർഷോല പൊലീസ് അറസ്റ്റ് ചെയ്തത്.
സുബ്രഹ്മണ്യനും മകനും പഞ്ചലോഹം ഉണ്ടെന്നു പറഞ്ഞ് ചിലരെ പറ്റിക്കുകയും ഇറിഡിയം നൽകാമെന്ന് പറഞ്ഞ് കേരളത്തിൽ നിന്നുള്ള ഒരാളിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതുമായ സംഭവത്തിലാണ് ഇവരെ തട്ടിക്കൊണ്ടുപ്പോയത്. പിന്നീട് വഞ്ചനക്കുറ്റത്തിന് സുബ്രഹ്മണി (48) ഹരിഹരൻ (21) എന്നിവരെ അറസ്റ്റുചെയ്തതു. ഡിവൈ.എസ്.പി ശെൽവരാജ്, ഇൻസ്പെക്ടർ തിരുമലൈരാജൻ, എസ്.ഐ ജെസുമരിയൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ബാബു, കോൺസ്റ്റബിൾ അബ്ദുൽ ഖാദർ എന്നിവരാണ് തട്ടിക്കൊണ്ടുപോയവരുടെ മൊബൈലും വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മസിനഗുഡിയിൽവെച്ച് വാഹന പരിശോധനയിൽ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

