Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒളിവിൽ പോയ കൊടും...

ഒളിവിൽ പോയ കൊടും കുറ്റവാളി അറസ്റ്റിൽ

text_fields
bookmark_border
ഒളിവിൽ പോയ കൊടും കുറ്റവാളി അറസ്റ്റിൽ
cancel

മംഗളൂരു: സംസ്ഥാനത്തുടനീളം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി ഒളിവിൽ പോയ വാറണ്ട് പ്രതിയെ കുന്താപുരം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കുന്താപുരം താലൂക്കിൽ ഗുൽവാഡി ഗ്രാമത്തിലെ സൗകുരു അൽവാർ മാനെയിൽ താമസിക്കുന്ന ശശാങ്ക് ഷെട്ടിയാണ് (32) അറസ്റ്റിലായത്.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 11 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഏഴെണ്ണം കുന്താപുരം റൂറൽ പൊലീസ് സ്റ്റേഷനിലും ഹെബ്രി, കലഘടഗി, കോട്ട, ബംഗളൂരുവിലെ ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷനുകളിൽ ഓരോന്ന് വീതവുമാണ് രജിസ്റ്റർ ചെയ്തത്.

മോഷണം, കവർച്ച, ഹണി ട്രാപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കേസുകൾ. പ്രതിക്കെതിരെ 12 വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഹാജരായില്ല. ഏകദേശം നാല് വർഷമായി ഒളിവിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി എച്ച്.ഡി. കുൽക്കർണി, സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് എ. കൈകിനി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsnotorious criminalarrested
News Summary - A notorious criminal who was in hiding has been arrested
Next Story