വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsജോബിൻ
ചെറുതോണി: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വെണ്മണി കൂടത്തൊട്ടി അമ്പഴത്തിങ്കൽ ജോബിനെ( 45 ) കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. തടിപ്പണിക്കാരനായ ജോബിൻ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് യുവതിയുടെ വീട്ടിൽ എത്തുകയായിരുന്നു. പറമ്പിലെ തടി വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാൾ രണ്ട് കുട്ടികളുടെ മാതാവായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
രാത്രി 10ഓടെ വെണ്മണിയിൽനിന്ന് കഞ്ഞിക്കുഴി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐ സാം ജോസിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ എം.വി. സാജു, എം.ജി. ജോസി, ഫാസിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി

