Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാനസിക വൈകല്യമുള്ള...

മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
molestation case
cancel

ഓയൂർ: പൂയപ്പള്ളി മൈലോട്ട് നെല്ലിപ്പറമ്പിൽ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിലായി. മൈലോട് നെല്ലിപ്പറമ്പിൽ തൈക്കാട് വീട്ടിൽ വിജയൻ ഉണ്ണിത്താനെയാണ് (58) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.

മറ്റാരുമില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു.

ബന്ധുക്കളുടെ പരാതിയെതുടർന്ന് കേസെടുത്ത പൊലീസ് വിജയനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് സമാനമായ രീതിയിൽ യുവതിയോട് അതിക്രമം കാട്ടിയിരുന്നു. അന്ന് ഇയാളെ പിടികൂടുകയും നാട്ടുകാരുടെ സാന്നിധ്യത്തിൽ മാപ്പുപറയുകയും ചെയ്തു.

ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പിടീച്ച ശേഷം വിട്ടയക്കുകയായിരുന്നു. പൂയപ്പള്ളി എസ്.എച്ച്. ഒ. ബിജു, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting womanarrest
News Summary - A middle-aged man arrested trying to molest a mentally challenged woman
Next Story