ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsലുഖ്മാൻ
ആലുവ: യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശ്ശേരി ചെറുപറമ്പിൽ വീട്ടിൽ ലുഖ്മാനാണ് (36) പൊലീസിെൻറ പിടിയിലായത്. ആലുവ ജില്ല ആശുപത്രിയിൽനിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്കുനേരെയാണ് പീഡനശ്രമം നടന്നത്. തുടർന്ന് ഇയാൾ ദേശത്ത് ഇറങ്ങുകയും എയർപോർട്ട് ഭാഗത്തേക്ക് ടാക്സി കാറിൽ കയറിപ്പോവുകയുമായിരുന്നു.
ഈ ഭാഗത്തേക്കുപോയ കാർ കേന്ദീകരിച്ച് നടന്ന അേന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആലുവ മാർക്കറ്റിലേക്ക് പോത്ത് വിതരണം ചെയ്യുന്നയാളാണ് ലുഖ്മാൻ. മാർക്കറ്റിൽനിന്നാണ് ഇയാളെ പിടികൂടിയത്.
എസ്.ഐമാരായ സന്തോഷ് കുമാർ, ആർ. വിനോദ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്ണൻ, സി.പി.ഒ മാഹിൻ ഷാ അബൂബക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

