Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
20 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
cancel
camera_alt

ഷി​ബു

വെഞ്ഞാറമൂട്: വാമനപുരം എക്‌സൈസ് നടത്തിയ പരിശോധനയില്‍ 20 കുപ്പി മദ്യം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കല്ലറ പള്ളിമുക്ക് അഭിനാന്‍ മന്‍സിലില്‍ ഷിബുവാണ് (42) അറസ്റ്റിലായത്. കല്ലറ, കുറ്റിമൂട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വാഹനങ്ങളിൽ കറങ്ങി ചിലർ മദ്യം വിൽക്കുന്നെന്ന് എക്‌സൈസിന് പരാതി ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ശനിയാഴ്ച മദ്യശാലകള്‍ അവധിയായതിനാല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍നിന്ന് കാലേക്കൂട്ടി മദ്യം ശേഖരിച്ച് അമിത വിലക്ക് വിറ്റുവരുന്നതിനിടെ പ്രതി എക്‌സൈസിന്റെ പിടിയിലാവുകയായിരുന്നു.

പരിധോധനക്കായി പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷ കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ച് അപായപ്പെടുത്താനും രക്ഷപ്പെടാനും ശ്രമുണ്ടായതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജി. മോഹന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റ്റീവ് ഓഫിസര്‍ സതീഷ് കുമാര്‍, സിവിൽ എക്‌സൈസ് ഓഫിസര്‍മാരായ ഷിജിന്‍, അനീഷ്, ലിബിന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A man was arrested with 20 bottles of foreign liquor
Next Story