Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബവഴക്കിനിടെ ഭർതൃസഹോദരൻ യുവതിയെ പെ​ട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

text_fields
bookmark_border
കുടുംബവഴക്കിനിടെ ഭർതൃസഹോദരൻ യുവതിയെ പെ​ട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു
cancel

ഭോപാൽ: മധ്യ​പ്രദേശിലെ രത്‍ലാം ജില്ലയിൽ യുവാവ് സഹോദരഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു. കുടുംബതർക്കത്തിനിടെയാണ് ക്രൂര കൃ​ത്യം. നിർമല എന്നാണ് മരിച്ചയാളുടെ പേര്. നിർമലയുടെ ഭർത്താവ് പ്രകാശ് ആറുമാസം മുമ്പ് ആത്മഹ്യ ചെയ്തിരുന്നു. പ്രകാശ് ആത്മഹത്യ ചെയ്യാൻകാരണം നിർമലയാണെന്ന് അയാളുടെ മൂത്ത സഹോദരൻ സുരേഷ് നിരന്തരം ആക്ഷേപിക്കുമായിരുന്നു.

ഭർത്താവിന്റെ മരണശേഷവും രണ്ടുമക്കളുമായി ഭർതൃവീട്ടിൽ തന്നെയാണ് നിർമല കഴിഞ്ഞത്. ശനിയാഴ്ച സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വഴക്കു തുടങ്ങിയ സുരേഷ്, നിർമലയെ മർദിക്കുകയും വീടിന് പുറത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. തുടർന്ന് ദേഹത്ത് പെട്രോളൊഴിച്ച് തീക്കൊളുത്തി. നിർമല സംഭവസ്ഥലത്തുവെന്നു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ഇക്കാര്യം നിർമലയുടെ വീട്ടുകാരെ സുരേഷ് വിളിച്ചറിയിക്കുകയും ചെയ്തു. നിങ്ങളുടെ സഹോദരിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു എന്നായിരുന്നു നിർമലയുടെ സഹോദരനോട് ഫോണിൽ വിളിച്ചു പറഞ്ഞത്.

ഭർതൃവീട്ടുകാർ നിർമലയെ കൊല്ലുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരൻ പൊലീസിനോട് പറഞ്ഞു. ​​ഫോൺ വിളിവന്നപ്പോൾ സഹോദരിയെ വീട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചിരുന്നതായും നിർമലയുടെ സഹോദരൻ പറഞ്ഞു. സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A man poured petrol on his sister-in-law and set her on fire
Next Story