യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ
text_fieldsഎരുമേലി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയെ അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് ഭാഗത്ത് വാരിപ്ലാക്കൽ വീട്ടിൽ റെമീസ് റെജിയാണ് (22) പിടിയിലായത്. ഇയാൾ കഴിഞ്ഞദിവസം അയൽവാസിയായ മുഹമ്മദ് ഫഹദ് എന്നയാളെ ബൈക്കിന്‍റെ സ്പോക്കറ്റ് കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഫഹദും സുഹൃത്തുക്കളും ചേർന്ന് അടുത്തുള്ള പറമ്പിൽ ക്രിസ്മസ് ആഘോഷം നടത്തുന്നതിനിടയിലാണ് ആക്രമിച്ചത്.
റമീസിനെതിരെ ഫഹദ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു എന്നതിന്‍റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ വി.വി, എസ്.ഐ ശാന്തി കെ. ബാബു, അബ്ദുൽ അസീസ്, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ സിജി കുട്ടപ്പൻ, ഷീബ, സുമേഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

