യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsആലുവ: യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളിയെയാണ് (32) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ചുണങ്ങംവേലി സ്വദേശി ഗിരീഷിനാണ് കുത്തേറ്റത്. വൈരാഗ്യത്തിന്റെ പേരിൽ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
സംഭവശേഷം ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം രാത്രി രഹസ്യമായി വീട്ടിലെത്തിയപ്പോൾ അന്വേഷണസംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ്. മറ്റൊരു കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് മാസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ സി.ആർ. ഹരിദാസ്, എസ്. ശ്രീലാൽ, എ.എസ്.ഐ ഹംസ, സി.പി.ഒ മാരായ എൻ.എ. മുഹമ്മദ് അമീർ, മാഹീൻഷാ അബൂബക്കർ, കെ.എം. മനോജ്, സന്ദീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

