Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്കിൽ ലിഫ്റ്റും...

ബൈക്കിൽ ലിഫ്റ്റും ബിയറിന് പൈസയും; യുവാവിന് ക്രൂരമർദനം

text_fields
bookmark_border
Asking Bike Lift
cancel
camera_alt

Representational Image

കാ​ഞ്ഞ​ങ്ങാ​ട്: മു​ഖ​പ​രി​ച​യ​ത്തെ തു​ട​ർ​ന്ന് ബൈ​ക്കി​ൽ ലി​ഫ്റ്റ് ന​ൽ​കി​യ യു​വാ​വി​ന് കി​ട്ടി​യ​ത് ക്രൂ​ര​മ​ർ​ദ​നം. പു​ഞ്ചാ​വി​യി​ലെ കെ.​പി. ഖ​ലീ​ലി​നാ​ണ് (34) ദു​ർ​ഗ​തി. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്കാ​ണ് സം​ഭ​വം. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന ഖ​ലീ​ലി​നോ​ട് ഒ​രു യു​വാ​വ് ലി​ഫ്റ്റ് ചോ​ദി​ച്ചു.

സ​ഹാ​യ​മ​ല്ലേ എ​ന്ന് ക​രു​തി ക​യ​റ്റി. ടി.​ബി റോ​ഡ് ജ​ങ്ഷ​ൻ റോ​ഡി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം യു​വാ​വ് ബൈ​ക്കി​ൽ നി​ന്നി​റ​ങ്ങി ബി​യ​ർ വാ​ങ്ങാ​ൻ 200 രൂ​പ ന​ൽ​ക​ണ​മെ​ന്ന് ഖ​ലീ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ ഹെ​ൽ​മ​റ്റ് ബ​ല​മാ​യി ഊ​രി​യ​ശേ​ഷം ഖ​ലീ​ലി​ന്റെ ത​ല​ക്ക​ടി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി. ഖ​ലീ​ലി​ന്റെ പ​രാ​തി​യി​ൽ ഷ​റ​ഫു​ദ്ദീ​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsYouthBeerbrutally beatenBike Lift
News Summary - A lift on a bike and a penny for a beer; The youth was brutally beaten
Next Story