Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാലംഗസംഘം യുവാവിനെ...

നാലംഗസംഘം യുവാവിനെ മർദിച്ച്​ അവശനാക്കി 20 അ​ടി താഴ്ചയിലേക്ക് തള്ളിയിട്ടു

text_fields
bookmark_border
jorge kutti
cancel
camera_alt

മ​ർ​ദ​ന​മേ​റ്റ ജോ​ർ​ജു​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ

Listen to this Article

പ​ന്ത​ളം: നാ​ലം​ഗ​സം​ഘം യു​വാ​വി​നെ മ​ർ​ദി​ച്ച്​ അ​വ​ശ​നാ​ക്കി റോ​ഡ​രി​കി​ൽ​നി​ന്ന്​ 20 അ​ടി താ​ഴ്ച​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു. കു​ള​ന​ട, കൈ​പ്പു​ഴ, ക​ട​ലി​ക്കു​ന്ന്, വ​ട്ട​യ​ത്ത് മേ​ലേ​മു​റി​യി​ൽ വി.​ടി. ജോ​ർ​ജ് കു​ട്ടി​ക്കാ​ണ് (44) മ​ർ​ദ​ന​മേ​റ്റ​ത്. ഞ​യാ​റാ​ഴ്ച വൈ​കീ​ട്ട്​ ആ​റി​ന് ക​ട​ലി​ക്കു​ന്ന്, കൈ​ത​ക്കാ​ട്-​മം​ഗ​ലം ചു​വ​ട്ടാ​ന ഭാ​ഗ​ത്തു​വെ​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത്.

പ​ശു​വി​നെ വ​ള​ർ​ത്തി ഉ​പ​ജീ​വ​നം ക​ഴി​യു​ന്ന​യാ​ളാ​ണ്​ ജോ​ർ​ജു​കു​ട്ടി. വീ​ടു​ക​ളി​ൽ പാ​ൽ ന​ൽ​കി​യ​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ റോ​ഡ​രി​കി​ൽ​നി​ന്ന്​ മ​ദ്യ​പി​ച്ചി​രു​ന്ന നാ​ലം​ഗ​സം​ഘം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ആ​ക്ടീ​വ സ്കൂ​ട്ട​ർ കേ​ടു​വ​രു​ത്തി അ​തും താ​ഴ്ച​യി​ലേ​ക്ക് ത​ള്ളി​യി​ട്ടു.

ഇ​തു​വ​ഴി വ​ന്ന ആ​ശാ വ​ർ​ക്ക​റാ​ണ് ജോർജുകുട്ടി അ​വ​ശ​നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​ർ​ജു​കു​ട്ടി​യെ കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യ കു​ള​ന​ട, ക​ട​ലി​ക്കു​ന്ന് ഭാ​ഗ​ത്ത് മു​മ്പും നി​ര​വ​ധി അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ​ന്ത​ളം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
TAGS:Beat crime news goons 
News Summary - A group of four beat the young man and threw him into a ditch
Next Story