മദ്യലഹരിയിലെത്തിയ സുഹൃത്ത് ഭാര്യയെ ആക്രമിച്ചു; തടയാനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
text_fieldsന്യൂഡൽഹി: മദ്യലഹരിയിലെത്തിയ സുഹൃത്ത് ഭാര്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ദക്ഷിണ ഡൽഹിയിലെ കിഷൻഗഡിലാണ് സംഭവം. പ്രതിയായ ജിമ്മി എന്ന മിങ്‌ചാങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുനീർക്ക സ്വദേശി റോബിൻ ശ്രേഷ്ഠ (25) യാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം.
മണിപ്പൂരിൽ താമസിക്കുന്ന ജിമ്മി നാഗ ഗോത്രത്തിൽപ്പെട്ടയാളാണ്. വീട്ടിൽ എ.സി ഇല്ലാത്തതിനാൽ ജിമ്മിയുടെ ഭാര്യയും രണ്ടുവയസ്സുള്ള മകനും റോബിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. നെയിൽ ആർട്ടിസ്റ്റായ ജിമ്മി റോബിന്‍റെ വീട്ടിൽ മദ്യപിച്ചെത്തുകയും ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. റോബിനും പങ്കാളിയും തടയാന്‍ ശ്രമിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി.
വാക്കുതർക്കം രൂക്ഷമായതോടെ ജിമ്മി കത്തിയെടുത്ത് റോബിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. സാരമായ പരിക്കുകളോടെ റോബിന്റെ പങ്കാളിയായ സഫ്ദർജംഗിനെ ആശുപത്രിയിലെത്തിച്ചു. റോബിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. നോയിഡയിലെ ഒരു കോൾ സെന്ററിലാണ് റോബിൻ ജോലി ചെയ്തിരുന്നത്. ഐ.പി.സി സെക്ഷൻ പ്രകാരം ജിമ്മിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

