മദ്യപിച്ചെത്തി 16കാരനായ മകന്റെ തലയിൽ വെട്ടി; പിതാവ് അറസ്റ്റിൽ
text_fieldsഅടിമാലി: മദ്യപിച്ചെത്തിയ പിതാവ് 16കാരനായ മകന്റെ തലക്ക് വെട്ടിപ്പരിക്കേൽപിച്ചു. അടിമാലിക്കുസമീപം ആനച്ചാല്‍ മുതുവാൻകുടിയില്‍ ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പ്ലസ് ടു വിദ്യാർഥിയായ ആനച്ചാല്‍ മുതുവാൻകുടി മഞ്ചുമലയില്‍ ശ്രീജിത്തിനാണ് (16) വെട്ടേറ്റത്.
അച്ഛൻ സിനോജിനെ (48) വെള്ളത്തൂവല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന പിതാവ് മാതാവിനെ ആക്രമിക്കുന്നത് തടയാനെത്തിയ ശ്രീജിത്തിന് വെട്ടേൽക്കുകയായിരുന്നു. മാതാവിനും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് മകൻ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചത്.
തലക്ക് പരിക്കേറ്റ ശ്രീജിത്തിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശ്രീജിത്ത് അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ ശ്രീജിത്തിന്റെ അമ്മയെയും സഹോദരിയെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നൽകി വിട്ടയച്ചു. സിനോജിനെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

