Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹത്തിനിടെ ഉണ്ടായ ബന്ധു തർക്കം കലാശിച്ചത് വെടിവെപ്പിൽ; ഒരാൾക്ക് ദാരുണാദ്യം

text_fields
bookmark_border
വിവാഹത്തിനിടെ ഉണ്ടായ ബന്ധു തർക്കം കലാശിച്ചത് വെടിവെപ്പിൽ; ഒരാൾക്ക് ദാരുണാദ്യം
cancel

റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിലെ ഹോട്ടലിൽവെച്ചു നടന്ന വിവാഹച്ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് വിവാഹവേദിയിൽ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. നിമിഷങ്ങൾക്കുള്ളിൽ വാക്കേറ്റം രൂക്ഷമാവുകയും തുടർന്ന് വെടി ഉതിർക്കുകയായിരുന്നു.

വെടിയൊച്ച കേട്ടതോടെ ആഘോഷത്തിരക്കിലായിരുന്ന വേദിയിൽ പരിഭ്രാന്തി പരന്നു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റയാളെ ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില അതീവ ഗുരുതരമായതിനാൽ പിന്നീട് റാഞ്ചിയിലെ റിംസ് ആശുപത്രിയിലേക്ക് മാറ്റി.

വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് സാഹചര്യം നിയന്ത്രണവിധേയമാക്കി. തെളിവുകൾ ശേഖരിക്കുന്നതിനും ഫോറൻസിക് പരിശോധനകൾക്കുമായി ഹോട്ടൽ പൂർണമായും സീസ് ചെയ്തു. വെടിവച്ചയാളെ കണ്ടെത്തുന്നതിനും സംഭവങ്ങളുടെ കൃത്യമായ ക്രമം വ്യക്തമാക്കുന്നതിനുമായി ഹോട്ടലിനുള്ളിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഹോട്ടൽ ജീവനക്കാർ, വിവാഹം സംഘടിപ്പിച്ചവർ, ദൃക്സാക്ഷികൾ എന്നിവരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

ലൈസൻസുള്ള തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹസാരിബാഗ് എസ്പി അമൻ കുമാർ സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. തർക്കത്തിന് പിന്നിലെ യഥാർത്ഥ കാരണം അന്വേഷിച്ചുവരികയാണെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരുടെ പങ്കാളിത്തവും പരിശോധിക്കുന്നുണ്ടെന്നും എസ്പി വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A dispute between relatives during a wedding resulted in a shooting
Next Story