Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവയോധികയെ പീഡിപ്പിച്ച്...

വയോധികയെ പീഡിപ്പിച്ച് സ്വർണം കവർന്ന കേസ്​; പ്രതിക്ക് 30 വർഷം തടവും 1.4 ലക്ഷം പിഴയും

text_fields
bookmark_border
വയോധികയെ പീഡിപ്പിച്ച് സ്വർണം കവർന്ന കേസ്​; പ്രതിക്ക് 30 വർഷം തടവും 1.4 ലക്ഷം പിഴയും
cancel
camera_alt

സു​മേ​ഷ്

ച​ന്ദ്ര​ൻ

നെ​ടു​മ​ങ്ങാ​ട്: 82കാ​രി​യാ​യ വ​യോ​ധി​ക​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക്ക് 30 വ​ർ​ഷം ത​ട​വും 1.4 ല​ക്ഷം രൂ​പ പി​ഴ​യും നെ​ടു​മ​ങ്ങാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജ് സു​ധീ​ഷ് കു​മാ​ർ വി​ധി​ച്ചു. 2018 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ഴ​ഞ്ചേ​രി ത​ണ്ണി​ത്തോ​ട് ഏ​ഴാം​ത​ല മ​ന്ന​ത്ത് വീ​ട്ടി​ൽ നി​ന്ന് പാ​ങ്ങോ​ട് തെ​റ്റി​യോ​ട് കോ​ള​നി ച​രു​വി​ള​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സു​മേ​ഷ് ച​ന്ദ്ര​ൻ (27) ആ​ണ് പ്ര​തി.

ആ​ന പാ​പ്പാ​നാ​യി​രു​ന്ന പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തെ​ല്ലാം സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു. സ്ഥി​ര​മാ​യി പോ​കാ​റു​ള്ള ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ന​പ്ര​ദേ​ശ​ത്തി​ലൂ​ടെ​യു​ള്ള വ​ഴി​യെ സം​ഭ​വ​ദി​വ​സം വ​യോ​ധി​ക പോ​ക​വെ മ​ര​ത്തി​ന് പി​ന്നി​ൽ പ​തി​യി​രു​ന്ന്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​ല​മാ​യി വ​ലി​ച്ചി​ഴ​ച്ച് വ​ന​ത്തി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും പീ​ഡ​ന​ത്തി​നി​ര​യാ​ക്കി സ്വ​ർ​ണ മാ​ല ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം വ​യോ​ധി​ക സ​മ​നി​ല തെ​റ്റി​യ നി​ല​യി​ലാ​യി.

26 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ കേ​സി​ൽ 24 പേ​രെ​യും വി​സ്ത​രി​ച്ചു. 24 രേ​ഖ​ക​ളും 10 തൊ​ണ്ടി​മു​ത​ലും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ​രി​ത ഷൗ​ക്ക​ത്ത​ലി ഹാ​ജ​രാ​യി. ലെ​യ്സ​ൺ ഓ​ഫി​സ​ർ സു​നി​ത സ​ഹാ​യി​യാ​യി. പാ​ങ്ങോ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. സു​നീ​ഷ്, ബി. ​അ​നി​ൽ​കു​മാ​ർ, പി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു അ​ന്വേ​ഷ​ണ ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentarrest
News Summary - A case of stealing gold by torturing an elderly woman; Accused sentenced to 30 years in prison and fined 1.4 lakhs
Next Story