Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎക്സൈസ് ഉദ്യോഗസ്ഥരെ...

എക്സൈസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
anoop
cancel
camera_alt

അനൂപ്

തി​രു​വ​ല്ല: ല​ഹ​രി​യി​ൽ എ​ക്സൈ​സ് ഓ​ഫി​സി​ൽ ക​യ​റി ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച ക​വി​യൂ​ർ സ്വ​ദേ​ശി​യെ തി​രു​വ​ല്ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​വി​യൂ​ർ പേ​ഴും​കാ​ലാ​യി​ൽ വീ​ട്ടി​ൽ അ​നൂ​പാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്. ക​റ്റോ​ട് ജ​ങ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വൈ​കീ​ട്ട് നാ​ലോ​ടെ അ​നൂ​പും സു​ഹൃ​ത്ത് ജ്യോ​തി​ഷും അ​ട​ങ്ങു​ന്ന സം​ഘം ക​റ്റോ​ട് ഇ​ട​വ​ന​ത്ത​റ കോ​ള​നി​ക്ക് സ​മീ​പം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​താ​യ വി​വ​രം അ​റി​ഞ്ഞ് എ​ക്സൈ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. അ​നൂ​പും ജ്യോ​തി​ഷും ഒ​ഴി​കെ മ​റ്റു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​രു​വ​രി​ൽ​നി​ന്നും ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് സം​ഘം മ​ട​ങ്ങി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​നൂ​പും ജ്യോ​തി​ഷും എ​ക്സൈ​സ് ഓ​ഫി​സി​ലെ​ത്തി വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വ​ല്ല പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

പൊ​ലീ​സ് എ​ത്തു​ന്ന​ത​റി​ഞ്ഞ് ജ്യോ​തി​ഷ് സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞു​വെ​ച്ച അ​നൂ​പി​നെ തി​രു​വ​ല്ല പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​നൂ​പി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഒ​ളി​വി​ൽ പോ​യ ജ്യോ​തി​ഷി​ന് എ​തി​രെ ക​ഞ്ചാ​വ് വി​ൽ​പ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise officeattack case
News Summary - A case of beating up the officials by entering the excise office
Next Story