Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയുടെ ഫോൺനമ്പർ...

യുവതിയുടെ ഫോൺനമ്പർ അശ്ലീല വെബ്സൈറ്റിലിട്ട മലയാളി യുവാവിനെതിരെ കേസ്

text_fields
bookmark_border
mobile 14722
cancel

ബംഗളൂരു: വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരിൽ യുവതിയുടെ ഫോൺനമ്പർ അശ്ലീല വെബ്സൈറ്റിലിട്ട മലയാളി യുവാവിനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. കാസർകോട് സ്വദേശി ടി.വി. നിധിനെതിരെയാണ് ബംഗളൂരു കാഡുഗൊഡി പൊലീസ് കേസെടുത്തത്. ബന്ധുവും ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരിയുമായ 28 കാരിയുടെ പരാതിയിൽ ശല്യപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നിവക്കുപുറമെ സൈബർ കുറ്റകൃത്യത്തിനും കേ​സെടുത്തിട്ടുണ്ട്. പല അശ്ലീല വെബ്സൈറ്റുകളിലും യുവതിയുടെ നമ്പർ ഷെയർ ചെയ്തതായാണ് പരാതി.

കുറച്ചുവർഷം മുമ്പ് നിധിൻ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും യുവതിയും കുടുംബവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പലപ്പോഴും യുവതിയുടെ കേരളത്തിലെ വീട്ടിൽചെന്ന് ബഹളമുണ്ടാക്കാറുണ്ടായിരുന്നു. ഇതുസംബന്ധിച്ച നേരത്തെ കേസ് നൽകിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് യുവതിയുടെ ഓഫിസിലും ഇയാൾ എത്തി.

തന്നെ ശല്യം ചെയ്യരുതെന്ന് യുവതി താക്കീത് നൽകിയപ്പോൾ യുവതിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. 2021 ഡിസംബറിൽ യുവതിയുടെ ഫോട്ടോയും പേരും ഫോൺ നമ്പറും സഹിതം ഇയാൾ അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തതു. യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ആഗസ്റ്റ് 26ന് യുവാവ് വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തുകയും തന്നെയും മാതാപിതാക്കളെയും കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിലുള്ള പ്രതിക്കായി ബംഗളുരു പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - A case against a Malayali youth who posted the woman's phone number on an obscene website
Next Story