കർണാടകയിൽ അന്യമതസ്ഥനെ വിവാഹം കഴിച്ച ഗർഭിണിയായ യുവതിയെ കോടാലി ഉപയോഗിച്ച് ആക്രമിച്ച് സഹോദരൻ
text_fieldsബംഗളൂരു: അന്യമതസ്ഥനെ വിവാഹം കഴിച്ച നാല് മാസം ഗർഭിണിയായ യുവതിയെ സഹോദരൻ കോടാലി ഉപയോഗിച്ച് ആക്രമിച്ചു. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച യുവതിയെ ഒരു വിവാഹചടങ്ങിൽ വെച്ച് സഹോദരൻ ആക്രമിക്കാൻ ശ്രമിച്ചത്.
ആക്രമണത്തിന് ഇരയായ മീനാക്ഷി എന്ന യുവതിയും ഭർത്താവ് ഉദയ് കുമാറും ഒരു ബന്ധുവിന്റെ സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. മീനാക്ഷി, കുടുംബത്തിന്‍റെ എതിർപ്പ് അവഗണിച്ചുകൊണ്ട് ഒരു വർഷം മുന്നെ ഉദയ് കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് ബംഗളൂരുവിൽ താമസമാക്കുകയായിരുന്നു.
പൊലീസ് പറയുന്നത്, പ്രതിയും സഹോദരനുമായ മഞ്ജുനാഥ് (35) തന്റെ സഹോദരി കൊപ്പലിലെ വിവാഹ വേദിയിൽ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുകയും കോടാലിയുമായി എത്തി പൊതുജനങ്ങളുടെ മുന്നിൽ വെച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ്. വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ആളുകൾ ഇടപെടുകയും യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതായും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും കൊപ്പൽ പോലീസ് സൂപ്രണ്ട് രാം അരസിദ്ദി പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതക ശ്രമത്തിന് കേസെടുക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

