വിദ്യാർഥിനിയെ കടന്നുപിടിച്ച അറുപതുകാരൻ അറസ്റ്റിൽ
text_fieldsമാന്നാർ: വിദ്യാർഥിനിയെ കടന്നുപിടിച്ചെന്ന കേസിൽ മാന്നാർ കുരട്ടിക്കാട് മൂലയിൽ വീട്ടിൽ അബ്ദുസ്സത്താറിനെ (61) അറസറ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച വിദ്യാർഥിനിയുടെ പിതാവിന്റെ കടയിൽവെച്ചാണ് സംഭവം.പിതാവ് മകളെ കട ഏൽപിച്ചിട്ട് വീട്ടിലേക്കുപോയ സമയം സാധനം വാങ്ങാനായി എത്തിയ പ്രതി സാധനങ്ങൾ വാങ്ങിയതിന്റെ പണം നൽകിയശേഷം ബാക്കി തുക എടുക്കുന്നതിനായി മേശയുടെ ഭാഗത്തേക്ക് തിരിഞ്ഞ വിദ്യാർഥിനിയെ കടക്കുള്ളിൽകയറി കടന്നുപിടിക്കുകയായിരുന്നു.
ബഹളംവെച്ചെങ്കിലും ആ സമയം അടുത്താരുമുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലേക്ക് ഫോണിലൂടെ വിവരമറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളുമെത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

