Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന്​ 50കാരന്​ ജീവപര്യന്തം കഠിന തടവും പിഴയും

text_fields
bookmark_border
jail, prison
cancel

കുമ്പള: പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുമ്പള സ്വദേശിയായ 50കാരൻ ഗംഗാധര എന്ന അശോകയെയാണ് കാസര്‍കോട് പോക്‌സോ കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണന്‍ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ്​ അനുഭവിക്കണം. 2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ താമസസ്ഥലത്ത് കുട്ടിയെ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുൻ കുമ്പള ഇന്‍സ്‌പെക്ടര്‍ കെ. പ്രേംസദനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A 50-year-old man has been sentenced to life in prison for raping an 11-year-old girl
Next Story